നെയ്യാറ്റിന്‍കര : സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിലെ വിവിധ ഡിപ്പാര്ട്ട്മെൻറ്റുകളും തെറാപ്പി വിഭാഗങ്ങളും സന്ദര്‍ശിച്ചു.
നെയ്യാറ്റിൻകര മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ നിംസ് മെഡിസിറ്റി തുടക്കം കുറിച്ച നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ പദ്ധതിയുടെ വിശദവിവരങ്ങള്‍ നിംസ് മെഡിസിറ്റി എംഡി എം.എസ് ഫൈസൽ ഖാൻ അദ്ദേഹവുമായി പങ്കുവച്ചു.
നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറുമായ ഡോ. എം.കെ.സി നായർ ഡിപ്പാര്ട്ടുമെൻറ്റുകളുടെ പ്രവർത്തന രീതികളെയും ദേശീയ അന്താരാഷ്ട്ര ജേർണലുകളിൽ വന്നിട്ടുള്ള നിംസ് സ്പെക്ട്രത്തിലെ വിവിധ പഠനങ്ങളെയും വിശദീകരിച്ചു.
നിലവിലെ നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ പദ്ധതിയിലെ ഗുണഭോക്താക്കളെ ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് നേരിൽ കാണുകയും പുതുതായി തിരുപുറം പഞ്ചായത്തിനെ പെൻഷൻ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ തുടക്കം കുറിക്കുകയും ചെയ്തു.